പ്ലാസ്റ്റിക് മദ്യക്കുപ്പികൾ നാളെ മുതൽ തിരികെ നൽകാം; ബോട്ടിലിന് 20 രൂപ നൽകുമെന്ന് ഹർഷിത അട്ടല്ലൂരി

തിരുവനന്തപുരം: പ്ലാസ്റ്റിക് മദ്യക്കുപ്പികളുടെ റിട്ടേൺ നാളെ മുതൽ ആരംഭിക്കുമെന്ന് ബെവ്കോ എം ഡി ഹർഷിത അട്ടല്ലൂരി. ഓരോ കുപ്പിയുടെ മുകളിലും ലേബൽ ഉണ്ടാകും. 20 രൂപയുടെ ഡെപ്പോസിറ്റ് വാങ്ങും. ബോട്ടിൽ തിരികെ ഏൽപ്പിക്കുമ്പോൾ 20 രൂപ തിരികെ നൽകും. പരമാവധി കുപ്പികൾ എല്ലാവരും തിരികെ ഏൽപ്പിക്കണമെന്നും പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോൾ പദ്ധതി ആരംഭിക്കുന്നതെന്നും അവർ പറഞ്ഞു.
ജനുവരി ഒന്ന് മുതൽ പൂർണ്ണ തോതിൽ പ്രാബല്യത്തിൽ വരും. ക്ലീൻ കേരള കമ്പനിയുമായാണ് ബെവ്കോ ഇതിൽ സഹകരിച്ച് പ്രവർത്തിക്കുന്നത്. വാങ്ങിയ അതേ ഷോപ്പിൽ തിരിച്ചു നൽകുന്ന തരത്തിലാണ് ക്രമീകരണം. മറ്റ് ഷോപ്പുകളിൽ തിരിച്ചെടുക്കുന്നതും ആലോചിക്കും. ആർക്കും കുപ്പി ഷോപ്പിൽ എത്തിക്കാമെന്നും ഹർഷിത അട്ടല്ലൂരി വ്യക്തമാക്കി.അതേസമയം, ഓണക്കാലത്തെ മദ്യവില്പനയില് സര്‍വകാല റെക്കോര്‍ഡിട്ടിരിക്കുകയാണ് ബെവ്കോ. പതിനൊന്ന് ദിവസം കൊണ്ട് 920.74 കോടി രൂപയുടെ കച്ചവടമാണ് ബെവ്കോയില്‍ നടന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 78.67 കോടിയുടെ വര്‍ധനവാണ് ഉണ്ടായത്. ഇത്തവണ ഏറ്റവും കൂടുതല്‍ മദ്യവില്പന നടന്നത് മലപ്പുറം തിരൂരിലെ ബെവ്കോ ഔട്ട്ലെറ്റിലാണ്. 6.41 കോടി രൂപയുടെ മദ്യമാണ് തിരൂരില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം ഈ നേട്ടം സ്വന്തമാക്കിയത് കൊല്ലം കരുനാഗപ്പള്ളി ഔട്ട്ലെറ്റായിരുന്നു.





