Alappuzha

രൺജീത് കൊലപാതകം; പ്രതികൾ ഉപയോഗിച്ച ഒരു വാഹനം കൂടി കണ്ടെടുത്തു

Please complete the required fields.




ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി (BJP) നേതാവ് രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്താൻ പ്രതികൾ ഉപയോഗിച്ച ഒരു ഇരുചക്രവാഹനം കൂടി അന്വേഷണ സംഘം കണ്ടെടുത്തു. ഇന്നലെ അറസ്റ്റിലായ അനൂപ് അഷ്റഫ്, ജസീബ് എന്നിവർ ഉപയോഗിച്ച വാഹനമാണിത്. വലിയ ചുടുകാടിന് സമീപം നിന്നാണ് വാഹനം കണ്ടെത്തിയത്. 

കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് അനൂപും ജസീബും എന്നാണ് പൊലീസ് പറയുന്നത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 12 പേരിൽ,  രണ്ടുപേരാണ് ഇവർ. കൂടുതൽ പേർ  കസ്റ്റഡിയിൽ ഉണ്ടെന്നാണ് സൂചന.  പ്രതികളുടെ തിരിച്ചറിയൽ പരേഡ് അടക്കം നടക്കേണ്ടത് കൊണ്ട്,  കൂടുതൽ കാര്യങ്ങൾ അന്വേഷണസംഘം വെളിപ്പെടുത്തിയിട്ടില്ല. 

ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും രഞ്ജിത്തിന്റെ വീട് സന്ദർശിച്ച ബിജെപി ദേശീയ നിർവാഹക സമിതി അംഗം ഖുശ്ബു പറഞ്ഞു. 

Related Articles

Leave a Reply

Back to top button