Kozhikode
പതിമൂന്ന് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ 22 കാരനെ അറസ്റ്റ് ചെയ്ത് കൊയിലാണ്ടി പൊലീസ്

കോഴിക്കോട് : പതിമൂന്ന് വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കർണാടക സ്വദേശിയെ കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു. മുഹമ്മദ് സഹീർ യൂസഫിനെയാണ് അറസ്റ്റു ചെയ്തത്. പ്രണയം നടിച്ചാണ് ഇയാൾ പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയത്. സാമൂഹിക മാധ്യമത്തിലൂടെയാണ് പെൺകുട്ടിയെ പരിചയപ്പെട്ടത്.
സ്‌നാപ്പ് ചാറ്റു വഴി പ്രണയം നടിച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. പ്രതിയെ സൈബര്‍ സെല്ലിന്റെയും, നിരവധി സി.സി.ടി.വിയുടെയും പരിശോധയിലാണ് കണ്ടെത്തിയത്.
വടകര ഡി.വൈ.എസ്.പി ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി സി.ഐ.ശ്രീലാല്‍ ചന്ദ്രശേഖരന്‍, എസ്.ഐ. ബിജു ആര്‍.സി, എ.എസ്.ഐ വിജു വാണിയംകുളം, ശോഭ ടി.പി.എസ്. സി.പി.ഒമാരായ നിഖില്‍, പ്രവീണ്‍ കുമാര്‍, ഗംഗേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.





