Thiruvananthapuram

വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള സമയപരിധി 12 വരെ നീട്ടി

Please complete the required fields.




തിരുവനന്തപുരം: തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടികയിൽ പേരുചേർക്കാനും തെറ്റുകൾ തിരുത്താനുമുള്ള അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള തീയതി ഓഗസ്റ്റ് 12 വരെ നീട്ടി. വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ച സാഹ ചര്യത്തിലാണ് അഞ്ചു ദിവസം കൂടി നീട്ടിയത്.

വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള സമയപരിധി നീട്ടണമെന്നു സിപിഎം ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് കത്തു നൽകിയിരുന്നു. ഇതേ തുടർന്നാണ് നടപടി. കരട് വോട്ടർ പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളി ലും വില്ലേജ്, താലുക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in എന്ന വെബ്സൈറ്റിലും പരിശോധനക്ക് ലഭിക്കും. വോട്ടർപട്ടിക യിൽ പുതുതായി പേരു ചേർക്കുന്നതിനും (ഫാറം 4) അപേക്ഷ, ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും (ഫാറം 6), സ്ഥാനമാറ്റം വരുത്തുന്ന തിനും (ഫാറം 7) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം.ഒൻപതിനും പത്തിനും തദ്ദേശ സ്ഥാപനങ്ങൾ പ്രവർത്തിക്കും വോട്ടർ പട്ടിക പുതുക്കലും തെറ്റുതി രുത്തലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും നാളെയും മറ്റന്നാളും പ്രവർത്തിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശിച്ചു.

Related Articles

Back to top button