Kozhikode

താമരശ്ശേരി ചുരത്തിൽ നിന്നു ചാടിയ യുവാവ് പിടിയിൽ; കാറിൽ നിന്നും മയക്കുമരുന്ന് കണ്ടെടുത്തു

Please complete the required fields.




താമരശ്ശേരി: താമരശ്ശേരിചുരത്തിലെ ഒമ്പതാം വളവിൽ നിന്നും പോലീസ് വാഹന പരിശോധനയെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഷഫീഖ് ഇ കെ (നന്നമ്പ്ര, ചെറുമുക്ക്, മലപ്പുറം)യെ പോലീസ് ഇന്ന് രാവിലെ കണ്ടെത്തി.

കഴിഞ്ഞ ദിവസം രാവിലെ പോലീസ് വാഹന പരിശോധനയ്ക്കിടെ ഷഫീഖ് സഞ്ചരിച്ച കാറിൽ നിന്ന് എം.ഡി.എം.എ കണ്ടെടുത്തിരുന്നു. ഇതറിഞ്ഞ യുവാവ് പേടിയിൽ കാറ് ഉപേക്ഷിച്ച് റോഡരികിൽ നിന്നും താഴോട്ടേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിനിടെയാണ് ഇയാൾ ഇന്ന് രാവിലെ ചുരത്തിനടുത്തുള്ള കാടിനുള്ളിൽ നിന്ന് പിടിയിലാകുന്നത്. കാറിൽ നിന്ന് പിടിച്ചെടുത്ത എം.ഡി.എം.എയുടെ അളവും ഉറവിടവും സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇയാളെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Related Articles

Back to top button