Kozhikode

തൊണ്ടയാട് മേൽപ്പാലത്തിൽ ആംബുലൻസ് തലകീഴായിമറിഞ്ഞു

Please complete the required fields.




കോഴിക്കോട് : തൊണ്ടയാട് മേൽപ്പാലത്തിൽ ആംബുലൻസ് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്കും ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് ആറരയോടെ രാമനാട്ടുകര ഭാഗത്തുനിന്ന് മലാപ്പറമ്പ് ഭാഗത്തേക്കുപോകുന്ന ആംബുലൻസാണ് മറിഞ്ഞത്. രോഗിയെ ആശുപത്രിയിലാക്കി തിരിച്ചുവരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവറുടെയും ബൈക്ക് യാത്രക്കാരന്റെയും പരിക്ക് സാരമുള്ളതല്ല.

മറിഞ്ഞ ആംബുലൻസ് ബൈക്കിലിടിച്ച് കാലിന് പരിക്കേറ്റ ബൈക്ക് യാത്രകാരൻ അശ്വിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ആംബുലൻസിന്റെ മുൻവശം പൂർണമായി തകർന്നു. ദേശീയപാതയിൽ അല്പനേരം ഗതാഗതം തടസ്സപ്പെട്ടു. മെഡിക്കൽ കോളേജ് പോലീസിന്റെ നേതൃത്വത്തിൽ ക്രെയിനിന്റെ സഹായത്തോടെ ആംബുലൻസ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. റോഡിൽ ഓയിൽ പടർന്നത് വെള്ളിമാടുകുന്ന് അഗ്നിരക്ഷാസേന നീക്കംചെയ്തു.

Related Articles

Back to top button