Kozhikode
തൊട്ടില്‍പ്പാലം കാവിലുംപാറ പഞ്ചായത്തിൽ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി രോഗം പടരുന്നു, പതിനാറോളം പേര് ചികിത്സയിൽ

കോഴിക്കോട് : കാവിലുംപാറ പഞ്ചായത്ത് പന്ത്രണ്ട്, പതിമൂന്ന് വാര്‍ഡുകളില്‍ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി രോഗം പടരുന്നു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ്, കുറ്റ്യാടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ഒട്ടേറെ പേര് ചികിത്സയിലുണ്ട്. നിലവിൽ പതിനാറോളംപേര്‍ ചികിത്സയിലുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.
കാവിലുംപാറ കൈരളി വായനശാലയ്ക്കടുത്തുള്ള ഭാഗത്താണ് രോഗം വ്യാപകമായിട്ടുള്ളത്. മഞ്ഞപ്പിത്തത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. രോഗവ്യാപനം തടയാന്‍ ആരോഗ്യവകുപ്പ് നടപടി കൈക്കൊള്ളണമെന്ന് യുഡിഎഫ് പഞ്ചായത്ത് ചെയര്മാന് കെ.സി ബാലകൃഷ്ണന് ആവശ്യപ്പെട്ടു.





