
കൽപറ്റ : കമ്പളക്കാട് പാലുവാങ്ങാനായി റോഡരികിൽ നിന്ന വിദ്യാർത്ഥിനി ജീപ്പിടിച്ച് മരിച്ചു. കമ്പളക്കാട് പുത്തൻതൊടുകയിൽ ദിൽഷാന(19) ആണ് മരിച്ചത്.
കമ്പളക്കാട് സിനിമാളിനു സമീപം ശനിയാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. ബത്തേരി സെന്റ് മേരീസ് കോളജ് വിദ്യാർത്ഥിയാണ്.





