Alappuzha

ഹരിപ്പാടിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; കാർ യാത്രാക്കാർക്ക് പരിക്ക്

Please complete the required fields.




ആലപ്പുഴ: ഹരിപ്പാട് കെഎസ്ആർടിസും ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. പരിക്കേറ്റ കാർ യാത്രക്കാരുടെ നില​ഗുരുതരമാണെന്നാണ് വിവരം. ഇവരെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഹരിപ്പാട് കരുവാറ്റയിൽ തിങ്കളാഴ്ച രാവിലെ 7.50 ഓടെയായിരുന്നു അപകടം.

ഹരിപ്പാട് നിന്നും ആലപ്പുഴ ഭാ​ഗത്തേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസും എതിർഭാ​ഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ വന്ന പിക്കപ്പ് വാനും അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാ​ഗം പൂർണ്ണമായും തകർന്ന നിലയിലാണ്.

Related Articles

Back to top button