Kerala

കെ-റെയിൽ പദ്ധതിക്കെതിരെ യു ഡി എഫ്; കോട്ടയത്ത് ഇന്ന് പ്രതിഷേധ ജാഥ

Please complete the required fields.




കെ റെയിൽ പദ്ധതിക്കെതിരെ കോട്ടയത്ത് ഇന്ന് യു ഡി എഫ് പ്രതിഷേധ ജാഥ. തിരുനക്കര മൈതാനത്തുനിന്ന് തുടങ്ങുന്ന ജാഥ ഉമ്മൻ ചാണ്ടി ഉദ്‌ഘാടനം ചെയ്യും. ഇതിനോടകം തന്നെ കോട്ടയത്ത് വിവിധയിടങ്ങളിൽ കെ റെയിലിനെതിരെ ജനകീയ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. പ്രതിഷേധം കൂടുതൽ ശക്തമാക്കി സർക്കാരിനെ പ്രതിരോധത്തിലാക്കുകയെന്ന ലക്ഷ്യത്തിലാണ് പ്രതിപക്ഷം.

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം. ഇന്ന് സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. പാത കടന്നു പോകുന്ന 10 ജില്ലാ ആസ്ഥാനങ്ങളിലും സെക്രട്ടേറിയറ്റിന് മുന്നിലും ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തും.

സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന പത്ത് ജില്ലാ കളക്ടറേറ്റുകള്‍ക്ക് മുന്നിലുമാണ് സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കലക്ടറേറ്റിനു മുന്നില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നിര്‍വഹിക്കും. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തുന്നത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ഉദ്ഘാടനം ചെയ്യും.

Related Articles

Leave a Reply

Back to top button