Kozhikode

കോഴിക്കോട് വടകരയിൽ ഓട്ടോറിക്ഷയിൽ നിന്ന് 6.65 ഗ്രാം കഞ്ചാവ് പിടികൂടി, ഡ്രൈവർ അറസ്റ്റില്‍

Please complete the required fields.




വടകര: വടകരയിൽ ഓട്ടോറിക്ഷയിൽ നിന്ന് 6.65 ഗ്രാം കഞ്ചാവ് പിടികൂടി. ഡ്രൈവർ ചെമ്മരത്തൂർ തിരുവങ്ങോത്ത് മീത്തൽ മൂഹമ്മദ് കൈഫിനെ (42) വടകര പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി ലിങ്ക് റോഡിൽ റൂറൽ എസ്പിയുടെ കീഴിലുള്ള ജില്ലാ ലഹരിവിരുദ്ധ സേനയായ ഡാൻസാഫാണ് വാഹനം പരിശോധിച്ച് കഞ്ചാവ് കണ്ടെടുത്തത്. രഹസ്യവിവരത്തെ തുടർന്നാണ് നടപടി. വടകര എസ്ഐ വർഗീസ് തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തു.

Related Articles

Back to top button