Kerala

സഞ്ജിത്ത് വധക്കേസ്; എസ്.ഡി.പി.ഐ ഓഫീസുകളിൽ പൊലീസ് റെയ്ഡ്

Please complete the required fields.




സഞ്ജിത്ത് വധക്കേസുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിലെ എസ്.ഡി.പി.ഐ ഓഫീസുകളിൽ പൊലീസ് റെയ്ഡ്. നെന്മാറ, ചെർപ്പുളശ്ശേരി, ഷൊർണൂർ, പുതുനഗരം, അത്തിക്കോട് മേഖലയിലെ ഓഫീസുകളിലാണ് പൊലീസ് പരിശോധന നടത്തിയത്. മേഖലയിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും പൊലീസ് പരിശോധന നടത്തി. കേസിൽ മൂന്ന് പ്രതികളെ മാത്രമാണ് ഇതുവരെ പൊലീസിന് അറസ്റ്റ് ചെയ്യാനായത്.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുൽസലാം, ഒറ്റപ്പാലം സ്വദേശി നിസാർ എന്നിവരാണ് പിടിയിലായവര്‍. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരുൾപ്പടെ അഞ്ച് പേരെ ഇനിയും പിടികൂടാനുണ്ട്. ഇവരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഓഫീസുകളിൽ പൊലീസ് പരിശോധന നടത്തിയത്.

Related Articles

Leave a Reply

Back to top button