India

വിവാഹ വാഗ്ദാനം നൽകി യുവതിയെ കാമുകനും സുഹൃത്തുക്കളും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി

Please complete the required fields.




മുംബൈ: മഹാരാഷ്ട്രിലെ പുനെയിൽ സോഫ്റ്റ്‌വെയർ എൻജിനീയറെ കാമുകനും സുഹൃത്തുക്കളും ചേർന്നു കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. കർണാടക സ്വദേശിയായ യുവതിയെയാണ് ലഹരി കലർത്തിയ പാനീയം നൽകി ബോധരഹിതയാക്കി ബലാത്സം​ഗത്തിനിരയാക്കിയത്.

നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു. തമീം ഹർഷല്ല ഖാൻ എന്നയാളാണ് ഒന്നാം പ്രതി. സമൂഹമാധ്യമത്തിലൂടെ യുവതിയെ പരിചയപ്പെട്ട ഇയാൾ ന​ഗരത്തിലെ വൻ‍കിട കെട്ടിട നിർ‍മാതാവിന്റെ മകനാണെന്ന് യുവതിയെ വിശ്വസിപ്പിച്ചു.ഇയാൾ ആഡംബര കാറുകളിലാണ് യുവതിയെ കാണാനെത്തിയത്. വിവാഹ വാഗ്ദാനം നൽകി കാന്തിവ്‍‌ലിയിലേക്കു വിളിച്ചുവരുത്തി ലഹരി കലർത്തിയ പാനീയം നൽകി ബോധരഹിതയാക്കി പീഡിപ്പിച്ചു.
പിന്നീട് പുനെയിൽ സുഹൃത്തുക്കൾക്കൊപ്പം കൂട്ട ബലാത്സംഗം ചെയ്തുവെന്നും പരാതിയിൽ പറയുന്നു. ന​ഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്.

Related Articles

Back to top button