
കോഴിക്കോട്: റെയില്‍വേ പാളത്തില്‍ സ്ഫോടക വസ്തു കണ്ടെത്തി. കോഴിക്കോട്-കല്ലായി ഗുഡ്സ് ഗോഡൗണിന് സമീപത്തെ റെയില്‍വേ ട്രാക്കിലാണ് ഐസ്ക്രീം ബോംബ് രൂപത്തിലുള്ള സ്ഫോടക വസ്തു കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ പാളം പരിശോധിക്കാനെത്തിയ ജീവനക്കാരനാണ് സ്ഫോടക വസ്തു കണ്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കും.





