
മടപ്പള്ളി: മടപ്പള്ളിയിൽ ബൈക്ക് അപകടത്തിൽ മരിച്ച അഴിയൂർ സ്വദേശിയായ യുവാവിന്റെ മൃതദേഹം സംസ്കരിച്ചു
കോറോത്ത് റോഡ് പടിഞ്ഞാറെ അത്താണിക്കൽ ശരത് കെ.പി (34) ആണ് ബുധനാഴ്ച ഉണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചത്.
ദേശീയപാത മടപ്പള്ളിയിൽ ബൈക്കിൽ വരികയായിരുന്ന ശരത്തിനെ ഒരു വാഹനം ഇടിക്കുകയും റോഡിൽ വീണ ഇയാളുടെ ദേഹത്ത് കൂടെ വാഹനം കയറിയിറങ്ങുകയുമായിരുന്നു ഊരാളുങ്കൽ സൊസൈറ്റിയിൽ പെരിന്തൽമണ്ണ സൈറ്റിൽ ഇലക്ട്രീഷനായി ജോലി ചെയ്യുകയാണ് ശരത്. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു
അച്ഛൻ: സദാനന്ദൻ. അമ്മ ശ്യാമള, സഹോദരങ്ങൾ: സന്ദീപ്, സനൂപ്





