Kozhikode

ചുരത്തിൽ ബൈക്ക് താഴ്ചയിലേക്ക് പതിച്ച് രണ്ടുപേർക്ക് പരിക്ക്

Please complete the required fields.




കോഴിക്കോട് : താമരശ്ശേരി ചുരം ഒന്നാംവളവിൽ ബൈക്ക് മീറ്ററുകളോളം താഴ്ചയിലേക്ക് പതിച്ച് രണ്ട്‌ യുവാക്കൾക്ക് പരിക്കേറ്റു.

മാങ്കാവ് സ്വദേശികളായ മുനീർ, സനൂപ് എന്നിവർക്കാണ് പരിക്കേറ്റത്. വയനാടുഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന ബൈക്ക് വളവ് തിരിയവേ നിയന്ത്രണംവിട്ട് താഴത്തെ റോഡിലേക്ക് പതിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. ഇരുവരും പുതുപ്പാടി പഞ്ചായത്ത് ബസാറിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമികചികിത്സയ്ക്കുശേഷം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

Related Articles

Back to top button