Malappuram

പ്രവർത്തകരെ വേട്ടയാടിയാൽ പൊലീസുകാർ വീട്ടിൽ കിടന്ന് ഉറങ്ങില്ല’; ഭീഷണി പ്രസംഗവുമായി യൂത്ത് ലീഗ് നേതാവ്

Please complete the required fields.




പൊലീസിനെതിരെ ഭീഷണി പ്രസംഗവുമായി മുസ്ലീം യൂത്ത് ലീഗ് മലപ്പുറം തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് യുഎ റസാഖ്. പ്രവർത്തകരെ വേട്ടയാടിയാൽ പൊലീസുകാർ വീട്ടിൽ കിടന്ന് ഉറങ്ങില്ലെന്നാണ് ഭീഷണി. പൊലീസ് സ്റ്റേഷന് അകത്ത് കയറാനും മടിയില്ല. ലീഗിന്റെ നേതാക്കളുടെ വീട്ടിൽ അനാവശ്യമായി പൊലീസ് കയറിയാൽ തിരിച്ചും വേട്ടയാടും. നിയമപരമായും അല്ലാതെയും പൊലീസിനെ നേരിടുമെന്നും യൂത്ത് ലീഗ് നേതാവ് പറയുന്നു.

തിരൂരങ്ങാടിയിലെ ലീഗ് നേതാക്കളുടെ വീട്ടിൽ അർദ്ധ രാത്രിയിൽ പൊലീസ് പരിശോധന നടത്തി. എന്തെങ്കിലും കാരണം ഉണ്ടെങ്കിൽ ലീഗിന്റെ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതിന് എതിരല്ല.എന്നാൽ അനാവശ്യമായി വേട്ടയാടാൻ സമ്മതിക്കില്ല. നേരത്തെ പോക്കിരിത്തരം കാണിച്ച പൊലീസുകാരും ഇന്ന് ഓഫീസുകൾ കയറി ഇറങ്ങുകയാണെന്ന് യു എ റസാഖ് പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിലാണ് ഭീഷണി പ്രസംഗം.

Related Articles

Back to top button