Kozhikode

കോഴിക്കോട് കുറ്റ്യാടിയിൽ ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയുമായി സുഹൃത്തുക്കൾ പിടിയിൽ

Please complete the required fields.




കോഴിക്കോട് : തൊട്ടിൽപ്പാലം കുറ്റ്യാടി പ്രദേശങ്ങളിലായി ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. കുറ്റ്യാടി അടുക്കത്ത് സ്വദേശി ആഷിക്, മരുതോങ്കര സ്വദേശി അലൻ എന്നിവരാണ് പിടിയിലായത്. ഇരുവരിൽ നിന്നുമായി 139 ഗ്രാം എംഡിഎംഎ കണ്ടെത്തി.

കുറ്റ്യാടി ടൗണിൽ നടത്തിയ പരിശോധനയിലാണ് ആഷിഖ് പോലീസ് പിടിയിലാകുന്നത്. ഇയാളുടെ പക്കൽ നിന്നും 74 ഗ്രാമോളം എംഡിഎംഎ പോലീസ് പിടികൂടി. തൊട്ടിൽപ്പാലം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നുമാണ് അലൻ പോലീസിൻ്റെ പിടിയിലാകുന്നത്. വിലാപനയ്ക്കായി എത്തിച്ച 65 ഗ്രാമിലധികം എംഡിഎംഎ ഇയാളിൽ നിന്ന് പോലീസ് പിടികൂടി. പിടിച്ചെടുത്ത എംഡിഎംഎ യ്ക്ക് ഏകദേശം നാലര ലക്ഷത്തോളം രൂപ വിലവരും. ബാംഗ്ലൂരിൽ നിന്ന് ഇരുവരും ഒരുമിച്ച് ബസിൽ ഇന്ന് രാവിലെ കുറ്റ്യാടിയിൽ എത്തി.
തുടർന്ന് ഇവിടെ നിന്ന് രണ്ടു പേരും അവരവരുടെ നാട്ടിലേക്ക് പോകുന്നതിനിടെയാണ് പോലീസ് പിടിയിലാകുന്നത്. ബാംഗ്ലൂരിൽ നിന്നും വിലപ്നയ്ക്കായാണ് എംഡിഎംഎ നാട്ടിൽ എത്തിച്ചത്. ഇരുവരും സുഹൃത്തുക്കളാണ്.

Related Articles

Back to top button