
കോഴിക്കോട് : കോഴിക്കോട് കല്ലായിയിൽ തമ്മിൽ തല്ലി ഇതര സംസ്ഥാന തൊഴിലാളികൾ. കല്ലായി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇന്നലെ രാത്രിയോടെയാണ് സംഭവം.മദ്യപിച്ച് ആദ്യം വാക്കേറ്റമുണ്ടാവുകയും പിന്നാലെ അത് കയ്യാങ്കളിയിലേക്ക് മാറുകയുമായിരുന്നു. ആക്രമണത്തിൽ തമിഴ്നാട് സ്വദേശിയായ ഒരാൾക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിച്ചു.
ഈ പ്രദേശത്ത് രാത്രി സമയങ്ങളിൽ അതിഥിതൊഴിലാളികൾ സ്ഥിരമായി മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാവാറുണ്ടെന്ന് നാട്ടുകാരും വ്യപാരികളും പറയുന്നു. ഇതിന് മുൻപും ഇത്തരം പരാതികൾ പ്രദേശവാസികൾ പോലീസിൽ നൽകിയിട്ടുണ്ട്.
ഇന്നലെ വലിയ രീതിയിൽ തൊഴിലാളികൾ തമ്മിൽ സംഘർഷം ഉണ്ടാവുകയും ഒടുവിൽ നാട്ടുകാർ ഇടപെട്ട് ഒരാളെ സമീപത്തെ പോസ്റ്റിൽ കെട്ടിയിടുകയായിരുന്നു. പിന്നാലെ പൊലീസിൽ അറിയിക്കുകയും, പന്നിയങ്കരപൊലീസ് സ്ഥലത്തെത്തി രണ്ടുപേരെയും ബീച്ച് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തത്.





