Kerala

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി; ഇന്നത്തെ വിലയറിയാം

Please complete the required fields.




സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഗ്രാമിന് 35 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. പവന് 280 രൂപയും കൂടി. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58080 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 7260 രൂപയിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം സ്വര്‍ണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്നലെയും സ്വര്‍ണവിലയില്‍ നേരിയ വര്‍ധനയുണ്ടായിരുന്നു.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

Related Articles

Back to top button