Kozhikode

കോഴിക്കോട് രണ്ട് പെൺമക്കളുമായി അമ്മ തീ കൊളുത്തി മരിച്ചു

Please complete the required fields.




കോഴിക്കോട്: പേരാമ്പ്രയിൽ അമ്മയും രണ്ട് മക്കളും തീ കൊളുത്തി മരിച്ചു. പേരാമ്പ്ര മുളിയങ്ങൽ നടുക്കണ്ടി പ്രിയ (32) മക്കളായ പുണ്യതീർത്ഥ (13) നിവേദിത (4) എന്നിവരാണ് മരിച്ചത്.

പുലർച്ചെ 2.30 ഓടെയാണ് സംഭവം. ശബ്ദം കേട്ട് ബന്ധുക്കൾ എത്തി മൂന്ന് പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

എട്ട് മാസം മുൻപ് ഇവരുടെ ഭർത്താവ് ഹൃദയസ്തംഭനം മൂലം മരിച്ചിരുന്നു. ഇതിന്റെ മാനസിക വിഷമത്തിലായിരുന്നു പ്രിയയെന്ന് ബന്ധുക്കൾ പറഞ്ഞു.

Related Articles

Leave a Reply

Back to top button