
താമരശ്ശേരി: കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരന് ഗുരുതര പരുക്ക്. പുതുപ്പാടി അടിവാരം മണ്ണില്‍ സാജിദിനാണ് പരുക്കേറ്റത്. ദേശീയപാതയില്‍ താമരശ്ശേരി പഴയ ബസ്റ്റാന്റിന് സമീപം രാത്രി 12 മണിയോടെയായിരുന്നു അപകടം. സാരമായി പരുക്കേറ്റ് സാജിദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. പുതുപ്പാടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് പച്ചക്കറിയുമായി പോവുകയായിരുന്ന ലോറിയുമാണ് കൂട്ടി ഇടിച്ചത്.
അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. കാറിനുള്ളില്‍ അകപ്പെട്ട സാജിദിനെ ഏറെ പാടുപെട്ടാണ് പുറത്തെത്തിച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ അല്‍പ സമയം ഗതാഗതം തടസ്സപ്പെട്ടു. പോലീസും നാട്ടുകാരും ചേര്‍ന്നാണ് ഗതാഗതം നിയന്ത്രിച്ചത്.





