Thiruvananthapuram

നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ, ഒരു കുലുക്കവും ഇല്ലാതെ സ്വർണ്ണവില

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വമ്പൻ വർദ്ധനവ് ഉണ്ടായതിന് ശേഷമാണു സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നത്.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58,280 രൂപയാണ്. ഇന്നലെ 640 രൂപ ഒറ്റയടിക്ക് വർധിച്ച് സ്വർണവില ഈ മാസം ആദ്യമായി 58,000 കടന്നിരുന്നു.

കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് വിപണിയിൽ 1360 രൂപയാണ് സ്വർണത്തിന് വർധിച്ചത്. അന്താരാഷ്ട്ര സ്വർണ്ണവില വീണ്ടും 2700 ഡോളർ കടന്നിട്ടുണ്ട്.ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 80 രൂപ ഉയര്ന്ന 7285 ലേക്കെത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 65 രൂപ ഉയർന്ന് 6015 രൂപയായി. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 101 രൂപയാണ്.

Related Articles

Back to top button