
താമരശ്ശേരി : ഗ്രാമപ്പഞ്ചായത്ത് കേരളോത്സവം കലാമത്സരങ്ങളോടെ സമാപിച്ചു. പരപ്പൻപൊയിൽ എൽ.പി. സ്കൂളിൽ നടന്ന സമാപനസമ്മേളനം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാ ബീവി ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി കൺവീനർ എ.സി. ഗഫൂർ അധ്യക്ഷനായി.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ടി. അയൂബ്ഖാൻ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ഖദീജ സത്താർ, അനിൽ, സി.ഡി.എസ്. ചെയർപേഴ്സൺ ജിൽഷ, എ.പി. മൂസ, സത്താർ പള്ളിപ്പുറം, കെ.പി. ശിവദാസൻ, ഷൈജു കരുപാറ, എ.സി. അജീഷ്, കെ.പി. രാജൻ, കെ.പി. സദാനന്ദൻ എന്നിവർ സംസാരിച്ചു.





