Kozhikode

‘ഷർട്ടിൻ്റെ കോളറയിൽ കൂട്ടിപ്പിടിച്ച് അടിച്ചു’ ; കോഴിക്കോട് മേപ്പയ്യൂരിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ചതായി പരാതി

Please complete the required fields.




കോഴിക്കോട്: അഞ്ചാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയെ അധ്യാപകൻ അടിച്ചു പരിക്കേൽപ്പിച്ചതായി പരാതി.
മേപ്പയ്യൂർ വി.ഇ.എം.യു.പി സ്‌കൂൾ അധ്യാപകനായ നാസിബ് കുട്ടിയെ അടിച്ചു പരിക്കേൽപ്പിച്ചത്.

ഷർട്ടിൻ്റെ കോളറയിൽ കൂട്ടിപ്പിടിച്ച് നിലം തൊടാതെ പൊക്കി പിടിച്ചാണ് മുഖത്ത് ശക്തിയായി അടിച്ചതെന്ന് കുട്ടിയുടെ രക്ഷിതാവ് നൽകിയ പരാതിയിൽ പറയുന്നു.അടിയുടെ ആഘാതത്തിൽ കുട്ടിയുടെ അണപ്പല്ലിൻ്റെ അടിഭാഗത്തുനിന്നും രക്തം വാർന്നൊഴുകയും ചെവിയുടെ അടിഭാഗത്ത് നീര് കെട്ടുകയും ചെയ്‌തിട്ടുണ്ട്.നവംബർ 27 ന് നടന്ന സംഭവംകുട്ടി ഭയം മൂലം വീട്ടിൽ പറയാതിരിക്കാൻ ശ്രമിച്ചെങ്കിലും അമ്മയുടെ ശ്രദ്ധയിൽപെടുകയായിരുന്നു.തുടർന്ന് 28ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 29ന് മേപ്പയൂർ പൊലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ഡിസംബർ 4 നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

സംഭവത്തിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. തുറയൂർ പഞ്ചായത്തിലെ സ്ഥിരതാമസക്കാരാണ് കുട്ടിയും കുടുംബവും.

Related Articles

Back to top button