Ernakulam
ആശുപത്രിയിലെത്തിക്കാൻ ആരും തയാറായില്ല, ബസും ബൈക്കും കൂട്ടിയിടിച്ച അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

മൂവാറ്റുപുഴ: ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ വാളകം കവലയിൽ ഇന്നലെ രാത്രി ഒൻപതരയോടെയാണ് അപകടം .വാളകം പാലന്നാട്ടിൽ കവല അയ്യപ്പിള്ളിൽ ജോർജിന്റെ മകൻ ദയാൽ ജോർജ് (36) ആണ് മരിച്ചത്. കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരിച്ചു.
അപകടം നടന്ന ശേഷം റോഡിൽ പരുക്കേറ്റ് കിടന്ന ദയാലിനെ ആശുപത്രിയിലെത്തിക്കാൻ ആരും തയാറായില്ല.
പ്രദേശത്തെ ഓട്ടോറിക്ഷക്കാരെ വിളിച്ചെങ്കിലും ആരുമെത്തിയില്ല. തുടർന്ന് ഇന്ന് നാട്ടുകാർ ഓട്ടോറിക്ഷകൾ തടഞ്ഞ് പ്രതിഷേധിച്ചു. മാതാവ്: ലീല, സഹോദരി: നിഞ്ചു.





