
കോഴിക്കോട് : കോഴിക്കോട് ഫറോക്ക് നഗരസഭാ അംഗത്തിന്റെ വീടിന് നേരെ കല്ലേറ് .ഫറോക്ക് 14-ാം വാർഡ് മെമ്പർ ഷനൂബിയ നിയാസിന്റെ വീടിനുനേരെയാണ് ആക്രമണം.ഇന്നു പുലര്‍ച്ചെ ഒന്നരയോടെയാണു സംഭവം. ആക്രമണത്തില്‍ വീടിന്റെ ജനൽ ചില്ലുകളും കബോർഡുകളും തകർന്നു.
ഒരാഴ്ച മുൻപ് സനൂബിയ നിയാസ് ആർ ജെ ഡി വിട്ട് ലീഗിൽ ചേർന്നിരുന്നു. സംഭവത്തിൽ സനൂബിയ ഫറോക്ക്പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.





