Kozhikode
കൊയിലാണ്ടി കണയങ്കോട് പാലത്തിൽ നിന്നും വിദ്യാർത്ഥി പുഴയിൽ ചാടി; കൈ ഞരമ്പ് മുറിച്ചശേഷം ചാടുകയായിരുന്നെന്ന് നാട്ടുകാർ

കൊയിലാണ്ടി: കണയങ്കോട് പാലത്തിൽ നിന്നും വിദ്യാർത്ഥി പുഴയിൽ ചാടി. കൈ ഞരമ്പ് മുറിച്ചശേഷം ആൺകുട്ടി പാലത്തിൽ നിന്നും ചാടുകയായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്.സംഭവം കണ്ട മത്സ്യത്തൊഴിലാളികളും തോണിക്കാരും ഉടൻ തന്നെ പുഴയിൽ തിരച്ചിൽ നടത്തുകയും ആളെ കരയ്ക്കെത്തിക്കുകയുമായിരുന്നു.കുട്ടിയെ ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കുട്ടി പുഴയിലേക്ക് ചാടിയത്. നാട്ടുകാർക്ക് പുറമേ ഫയർഫോഴ്സും തിരച്ചിലിൽ സജീവമായിരുന്നു.





