Kozhikode

വായിൽ ചൂണ്ടൽ കൊക്ക തുളച്ചു കയറി; ദയനീയ കാഴ്ചയായി നാദാപുരത്ത് തെരുവ് നായ

Please complete the required fields.




നാദാപുരം: വായിൽ തുളച്ചു കയറിയ ചൂണ്ടൽ കൊക്കകളുമായി അലഞ്ഞു തിരിയുന്ന തെരുവു പട്ടി കരളലിയിപ്പിക്കുന്ന കാഴ്ചയായി.

നാദാപുരം ടൗണിലാണ് വായിൽ തുളച്ചു കയറിയ ചൂണ്ടൽ കൊക്കകളുമായി ഭക്ഷണം കഴിക്കാനാകാതെ തെരുവുനായ അലയുന്നത്.അടുത്തിടെ പ്രസവിച്ച ഈ മിണ്ടാപ്രാണിക്ക് അഞ്ച് കുഞ്ഞുങ്ങളുമുണ്ട്. വേദന നിമിത്തം കുഞ്ഞുങ്ങൾക്ക് പാൽ കൊടുക്കാനും കഴിയുന്നില്ല.എവിടെ നിന്നാണ് ഇതിൻ്റെ വായിൽ മത്സ്യം പിടിക്കാൻ ഉപയോഗിക്കുന്ന കൊക്കകൾ തുളച്ചുകയറിയതെന്ന് ആർക്കുമറിയില്ല.

നായയുടെ ദയനീയ സ്ഥിതികണ്ട് സുമനസുകൾ ഭക്ഷണം നൽകുന്നുണ്ടെങ്കിലും കഴിക്കാൻ പറ്റാത്ത സ്ഥിതിയാണ്.

Related Articles

Back to top button