Wayanad

വയനാട്ടിൽ ദുരിതബാധിതരോടൊപ്പം നില്‍ക്കുന്നവര്‍ക്ക് വോട്ട് നൽകും; ശ്രുതി

Please complete the required fields.




വയനാട്ടിൽ ദുരിതബാധിതരോടൊപ്പം നില്‍ക്കുന്നവര്‍ക്ക് വോട്ട് നൽകുമെന്ന് മുണ്ടകൈ ചൂരൽമല ദുരിതത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി. പുനരധിവാസ നടപടികൾ സർക്കാർ വേഗത്തിലാക്കണം. വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ സന്ദർശനത്തിന് പിന്നാലെയാണ് ശ്രുതിയുടെ പ്രതികരണം.

പുനരധിവാസത്തിന് ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. അതിന് വേഗത്തിൽ നടപടിയെടുക്കണം. പ്രശ്നങ്ങൾ ആര് പരിഹരിക്കുന്നോ അവർക്ക് വോട്ട് നൽകും. ഒരുപാട് പ്രശ്നങ്ങൾ ഞങ്ങൾ നേരിടുന്നു. ഞങ്ങളുടെ ആവശ്യങ്ങൾ ചെയ്തു തരുന്ന ആളുകൾക്ക് വോട്ട് നൽകും. പ്രശ്നങ്ങൾ കേട്ട് ഉടൻ പരിഹരിക്കുന്നയാളക്ക് വോട്ട് നൽകുമെന്നും ശ്രുതി പറഞ്ഞു.

Related Articles

Back to top button