Kannur

പള്ളൂരിൽ വീട്ടിൽ ഉറങ്ങിക്കിടന്ന 13കാരിയെ കാണാതായ സംഭവം; പെൺകുട്ടിയെ ഊട്ടിയിൽ കണ്ടെത്തി, കണ്ണൂർ സ്വദേശികൾ അറസ്റ്റിൽ

Please complete the required fields.




മാഹി : പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ വീട്ടിൽ നിന്നു കാണാതായ 13കാരിയെയും യുവാവിനെയും ഊട്ടിയിൽ കണ്ടെത്തി.
പെൺകുട്ടിയുടെ മാതാവ് പോലീസിൽ നൽകിയ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിൽ ചൊക്ലി മേനപ്രം ബാവിലേരി മീത്തൽ മുഹമ്മദ് ബിൻ ഷൗക്കത്തലിയെയും (18) പെൺകുട്ടിയെയുമാണ് ഊട്ടിയിലെ ലോഡ്മിൽ കണ്ടെത്തിയത്.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും ഊട്ടിയിലെ സാമൂഹ്യമാധ്യമങ്ങളുടെ സഹായത്തോടും കൂടിയാണ് ഇവരെ കണ്ടെത്തിയത്.

തട്ടികൊണ്ടു പോവാൻ സഹായിച്ച ചൊക്ലി അണിയാരത്തെ തൈക്കണ്ടിയിൽ കെ.പി.സനീദിനെ (18) നേരത്തെ പള്ളൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു സനീദിന്റെ ബൈക്കുമായി പെൺകുട്ടിയെ തട്ടികൊണ്ടുപോയ ശേഷംസനീദിന്റെ ആധാർ കാർഡ് ഉപയോഗിച്ചാണ് കേരളത്തിലും തമിഴ്നാട്ടിലുമായി പല ലോഡുകളിലായി മാറി മാറി താമസിച്ചത്. പെൺകുട്ടിയുടെ ആധാർ കാർഡിലും കൃതിമം നടത്തിയിരുന്നു. ഷൗക്കത്തലി പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദത്തിലാവുകയായിരുന്നു.
മാഹി പോലീസ് സൂപ്രണ്ട് ജി. ശരവണന്റെ നിർദ്ദേശപ്രകാരം മാഹി പോലീസിന്റെ ദ്രുതഗതിയിലുള്ള അന്വേഷണത്തിന്റെ ഫലമായാണ് കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ ബന്ധുക്കളെ ഏൽപിച്ചു.പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിനും പെൺകുട്ടിയുടെ ആധാർ കാർഡിൽ കൃതിമം കാട്ടിയതിനും ആൾ മാറാട്ടം നടത്തിയതിനുമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഷൗക്കത്തലിയെ മാഹി ജുഡീഷ്യൽ മജിസ്ട്രേറ്റ് റിമാന്റ് ചെയ്ത് മാഹി സബ് ജയിലിലേക്കയച്ചു.

മാഹി സർക്കിൾ ഇൻസ്പെക്ടർ ആർ.ഷൺമുഖം, പള്ളൂർ എസ്എച്ച്ഒ സി.വി.റെനിൽ കുമാർ, ക്രൈം സ്ക്വാഡിലെ ഗ്രേഡ് എസ്ഐമാരായ കിഷോർ കുമാർ, സരോഷ് കുമാർ, എഎസ്ഐ സി.വി. ശ്രീജേഷ്, മഹേഷ്, സ്പെഷ്യൽ ഗ്രേഡ് വനിത എസ്ഐ ബീന പാറമ്മേൽ, ഡ്രൈവർ ശ്രീദേവ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Related Articles

Back to top button