Thiruvananthapuram

ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിക്കില്ല; അൻവറിനെ പരിഹസിച്ച് തള്ളി പ്രതിപക്ഷ നേതാവ്

Please complete the required fields.




തിരുവനന്തപുരം: ചേലക്കരയിൽ സ്ഥാനാർഥിയായ രമ്യ ഹരിദാസിനെ പിൻവലിക്കണമെന്ന പി.വി. അൻവർ എം.എൽ.എയുടെ ആവശ്യത്തെ പരിഹസിച്ച് തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.ചേലക്കരയിൽ അൻവറിന്റെ ഡി.എം.കെ സ്ഥാനാർഥികളെ നിർത്തിയാലും പിൻവലിച്ചാലും ഒരു കുഴപ്പവുമില്ല.

അൻവർ സൗകര്യമുണ്ടെങ്കിൽ മാത്രം സ്ഥാനാർഥികളെ പിൻവലിച്ചാൽ മതി. എന്നാൽ പ്രത്യുപകാരമെന്ന നിലയിലുള്ള ഒരു ഉപാധിയും സ്വീകാര്യമല്ലെന്നും യു.ഡി.ഫിനെ കളിയാക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.പാലക്കാട്ട് ഡി.എം.കെയുടെ സ്ഥാനാർഥിയെ പിൻവലിക്കാമെന്നും അതിന് പകരമായി ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിക്കണമെന്നുമുള്ള ഉപാധിയാണ് അൻവർ മുന്നോട്ട് വെച്ചിരുന്നത്.

അതിന് അൻവർ തമാശ പറയരുത് എന്നായിരുന്നു വി.ഡി. സതീശന്റെ മറുപടി. അൻവറുമായി ഭാവിയിൽ ചർച്ചയുണ്ടാകുമോ എന്ന ചോദ്യത്തിന് അത് അപ്പോഴല്ലേ എന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ മറുപടി.

Related Articles

Back to top button