Thrissur

ചാകര വന്നേ…തൃശൂരിൽ തീരത്തടിഞ്ഞ് മത്തിക്കൂട്ടം; ആഘോഷമാക്കി നാട്ടുകാർ

Please complete the required fields.




തൃശ്ശൂർ : തൃശ്ശൂരിൽ തളിക്കുളത്ത് മത്തി ചാകര. മത്തിക്കൂട്ടം തീരത്ത് അടിഞ്ഞതോടെ നാട്ടുകാർ കൈ നനയാതെ മീന്‍പിടിത്തം ആഘോഷമാക്കി.ഇന്നലെ ഉച്ചയ്ക്കാണ് മത്തിക്കൂട്ടം തീരത്ത് അടിഞ്ഞത്. നിരവധി പേരാണ് ആ കാഴ്ചകാണാനും മത്തി പെറുക്കാനുമായി തീരത്ത് എത്തിയത്. സഞ്ചികളിലും കടലാസില്‍ പൊതിഞ്ഞുമെല്ലാം നാട്ടുകാർ മീന്‍ കൊണ്ടുപോയി.

മത്തി അടിഞ്ഞുവെന്ന് കേട്ട് നിരവധി പേർ വൈകിയും എത്തിയെങ്കിലും കിട്ടാതെ നിരാശരായി മടങ്ങി. ഇത് ആദ്യമായാണ് തളിക്കുളം തീരത്ത് മത്തിക്കൂട്ടം അടിയുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

Related Articles

Back to top button