Kozhikode
കക്കട്ടിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് മരിച്ച സ്കൂട്ടർ യാത്രികനെ തിരിച്ചറിഞ്ഞു; മരിച്ചത് നരിപ്പറ്റ സ്വദേശി

കോഴിക്കോട് : കക്കട്ടിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് തൽഷണം മരിച്ച സ്കൂട്ടർ യാത്രികനെ തിരിച്ചറിഞ്ഞു. മരിച്ചത് നരിപ്പറ്റ നീർവേലി ക്ഷേത്രത്തിനടുത്തെ കക്കാട്ട് മീത്തൽ രാജേഷ് . നാല്പത്തിയാറ് വയസുകാരൻ രാജേഷ് പെയിൻ്റിംഗ് തൊഴിലാളിയാണ്.
മികച്ച പാചകക്കാരൻ കൂടിയാണ്. നീർവേലി ക്ഷേത്ര സമിതി സെക്രട്ടറിയായ രാജേഷിൻ്റെ വേർപാടിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് നാദാപുരം ഗ്രാമപഞ്ചായത്തിനോട് ചേർന്ന നരിപ്പറ്റ ഗ്രാമം. കുറ്റ്യാടി -നാദാപുരം സംസ്ഥാന പാതയിൽ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്ന് തെറിച്ച് രാജേഷ് ബസ്സിൻ്റെ ചക്രത്തിനടിയിൽപ്പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. മൃതദേഹം കുറ്റ്യാടി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.





