Kozhikode

നിർത്തിയിട്ട ലോറിക്കുപിന്നിൽ പിക്കപ്പ് ലോറിയിടിച്ചു

Please complete the required fields.




പയ്യോളി : ദേശീയപാതയിൽ ഇരിങ്ങൽ മങ്ങൂൽ പാറയ്ക്കുസമീപം നിർത്തിയിട്ട ലോറിക്കുപിന്നിൽ പിക്അപ്പ് ലോറിയിടിച്ച് അപകടം. പിക്കപ്പിന്റെ ക്യാബിനുള്ളിൽക്കുടുങ്ങിയ ഡ്രൈവർ കൊയിലാണ്ടി അരങ്ങാടത്ത് മാടാക്കര സുഹൈലിന് പരിക്കേറ്റു. ക്യാബിൻ ഇടിയുടെ ആഘാതത്തിൽ അമർന്നുപോയതോടെ വാതിൽ തുറക്കാൻകഴിയാതെ ഡ്രൈവർ അതിനകത്ത് കുടുങ്ങുകയായിരുന്നു.

വടകര ഭാഗത്തേക്ക് പോവുകയായിരുന്നു പിക് അപ്പ്. ബസ് ജീവനക്കാരനായ കെ.വി. സനീഷിന്റെ നേതൃത്വത്തിലായിരുന്നു ആദ്യം രക്ഷാപ്രവർത്തനം. തുടർന്ന്, വടകരയിൽനിന്നെത്തിയ അഗ്നിരക്ഷാസേനയാണ് ഡ്രൈവറെ പുറത്തെടുത്തത്. ഹൈഡ്രോളിക് സ്പ്രെഡർ ഉപയോഗിച്ച് വാഹനത്തിന്റെ ക്യാബിൻ വിടർത്തിമാറ്റുകയായിരുന്നു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ വിജിത്കുമാർ, സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ സി.കെ. ഷൈജേഷ് എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button