Kozhikode

പൊതുജനാരോഗ്യ നിയമം ലംഘനം; നാദാപുരത്തെ വനിതാ ഹോട്ടൽ ഉടമയ്ക്ക് 10000 രൂപ പിഴ

Please complete the required fields.




നാദാപുരം : ആരോഗ്യ വിഭാഗത്തിന്റെ നിർദ്ദേശങ്ങൾ അവഗണിച്ച ഹോട്ടൽ ഉടമക്ക് കോടതി ശിക്ഷ വിധിച്ചു.
നാദാപുരം ഗ്രാമപഞ്ചായത്ത് പൊതുജനാരോഗ്യ വിഭാഗം നൽകിയ നോട്ടീസിലെ നിർദ്ദേശങ്ങൾ അവഗണിച്ചുകൊണ്ട് ഹോട്ടൽ നടത്തിയ കല്ലാച്ചിയിലെ വനിതാ ഹോട്ടൽ ഉടമ എടവന്റവിടെ ആയിഷക്ക് നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 10000 രൂപ പിഴ അടക്കാനും പിഴ അടച്ചില്ലെങ്കിൽ 30 ദിവസം സാധാരണ തടവിനും ശിക്ഷ വിധിച്ചത്.

കേരള ആരോഗ്യവകുപ്പിന്റെ ഹെൽത്തി കേരള പ്രോഗ്രാമിന്റെ ഭാഗമായി ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഹോട്ടലിൽ അടിസ്ഥാന സംവിധാനങ്ങൾ ഒരുക്കാതെയും ശുചിത്വ സൗകര്യങ്ങൾ ഇല്ലാതെയും മാലിന്യങ്ങൾ അലക്ഷ്യമായി നിക്ഷേപിച്ചതായും കണ്ടതിനെ തുടർന്ന് നൽകിയ നോട്ടീസിലെ നിർദ്ദേശങ്ങൾ ആണ് അവഗണിച്ചത്.ചെയ്ത കുറ്റത്തിന് പിഴ അടക്കാൻ വേണ്ടി നിർദ്ദേശിച്ചെങ്കിലും ഹോട്ടൽ ഉടമ തയ്യാറാവാത്ത സാഹചര്യത്തിലാണ് താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി കോടതിയിൽ കേസ് ഫയൽ ചെയ്തത്.

കേരള പൊതുജനാരോഗ്യനിയമം 2023 പ്രാബല്യത്തിൽ വന്നതിനുശേഷം കേരളത്തിൽ ആദ്യമായി കോടതിയിൽ ചാർജ് ചെയ്ത കേസാണിത്.അനുദിനം പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പൊതുജനാരോഗ്യ നിയമങ്ങൾ പാലിക്കണമെന്നും അല്ലാത്തപക്ഷം നിയമ നടപടികൾ സ്വീകരിക്കേണ്ടി വരും എന്നും നാദാപുരം ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസർ ഡോക്ടർ നവ്യ.ജെ. തൈക്കണ്ടിയിൽ അറിയിച്ചു.

Related Articles

Back to top button