Kerala

റെക്കോര്‍ഡ് നിരക്കില്‍ നിന്ന് ഒന്നിടിഞ്ഞു; ഇന്നത്തെ സ്വര്‍ണവില അറിയാം

Please complete the required fields.




ഈ മാസത്തെ റെക്കോര്‍ഡ് നിരക്കില്‍ നിന്നും അല്‍പം താഴേക്കെത്തി സംസ്ഥാനത്തെ സ്വര്‍ണവില. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയുടെ ഇടിവാണുണ്ടായത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56760 രൂപയായി. ഗ്രാമിന് 25 രൂപയുടെ കുറവും ഇന്ന് രേഖപ്പെടുത്തി. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 7095 രൂപയുമായി.

ഈ മാസം നാലാം തിയതി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56960 രൂപയിലെത്തി സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. ഡിസംബര്‍ മാസത്തോടെ സ്വര്‍ണവില അത്യുന്നതിയിലേക്ക് കുതിക്കുമെന്നാണ് അന്താരാഷ്ട്ര തലത്തില്‍ തന്നെ വിദഗ്ധര്‍ വിലയിരുത്തുന്നത്.ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Related Articles

Back to top button