Alappuzha
അമ്മയോടൊപ്പം ബൈക്കിൽ വരുന്നതിനിടയിൽ ലോറിയിടിച്ചു, പിന്നാലെ ബസിനടിയിൽപ്പെട്ടു; യുവാവിന് ദാരുണാന്ത്യം

ഹരിപ്പാട്: വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.ചെറുതന കുറ്റിശ്ശേരിൽ ഷാജൻ ചാക്കോയുടെ മകൻ സുബിൻ ഷാജൻ (26) ആണ് മരിച്ചത്. ദേശീയപാതയിൽ കരിയിലക്കുളങ്ങര പെട്രോൾ പമ്പിനു സമീപം ആറാം തീയതി വൈകിട്ട് ആറിനായിരുന്നു അപകടം.കായംകുളത്ത് നിന്നും ചെറുതനയിലേക്ക് മാതാവിനോടൊപ്പം ബൈക്കിൽ വരുന്നതിനിടയിൽ എതിരെ വന്ന ലോറിയിടിച്ച് തെറിച്ചുവീണ സുബിൻ പിന്നാലെ വന്ന മിനി ബസ്സിന് അടിയിൽപെടുകയായിരുന്നു.
പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം രാത്രിയിലായിരുന്നു അന്ത്യം.
അമ്മ ഇനോയി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.





