Kozhikode

മാഹിയിൽ മീൻ ലോറിയും പാർസൽ ലോറിയും കൂട്ടിയിച്ച് അപകടം; വടകര സ്വദേശി യുവാവ് മരിച്ചു

Please complete the required fields.




വടകര ; മാഹിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ പുതുപ്പണം സ്വദേശിയായ യുവാവ് മരിച്ചു.പാലോളിപ്പാലം അരവിന്ദ് ഘോഷ് റോഡിൽ കിഴക്കേ മങ്കുഴിയിൽ അശ്വന്ത് (കണ്ണൻ-23) ആണ് മരിച്ചത്.ഇന്നലെ രാത്രി 10.30 ഓടെ മാഹി പൂഴിത്തല ഫിഷറീസ് ഓഫീസിന് മുൻഭാഗത്താണ് അപകടം നടന്നത്. അശ്വന്ത് ഓടിച്ച മീൻ ലോറിയും എതിരെ നിന്നും വന്ന പാർസൽ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

മാൽപ്പയിൽ നിന്നും ചോമ്പാല ഹാർബറിലേക്ക് വരികയായിരുന്നു അശ്വന്ത്. വടകരയിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്നു പാർസർ ലോറി.ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. അശ്വന്തിനെ ഉടൻ തന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അച്ഛൻ: പരേതനായ സതീശൻ അമ്മ : വസന്ത ( റിട്ട.ഹെൽത്ത് ഇൻസ്പെക്ടർ) സംസ്ക്കാരം ഇന്ന് രാത്രി പതിനൊന്ന് മണിയോടെ നടക്കും.

Related Articles

Back to top button