Wayanad

ആഢംബര കാറിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മാജിക് മഷ്റൂം; പിടികൂടി എക്സൈസ്, യുവാവ് അറസ്റ്റിൽ

Please complete the required fields.




വയനാട്: കാട്ടിക്കുളത്ത് ആഢംബര കാറിൽ കടത്തുകയായിരുന്ന ലഹരി മരുന്ന് എക്സൈസ് പിടിച്ചെടുത്തു.
ബംഗളൂരു സ്വദേശിയായ രാഹുൽ റായ് അറസ്റ്റിൽ. മാജിക് മഷ്റൂം, കഞ്ചാവ്, ചരസ് എന്നിവയാണ് വാഹന പരിശോധനക്കിടെ പിടിച്ചെടുത്തത്. 276 ഗ്രാം മാജിക് മഷ്റൂം ആണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.

13.2 ഗ്രാം കഞ്ചാവ്, 6.59 ഗ്രാം ചരസ്സ് എന്നിവയും കണ്ടെടുത്തിട്ടുണ്ട്. കേരളത്തിൽ ഇത്രയും മാജിക് മഷ്‌റൂം കണ്ടെടുക്കുന്നത് ഇത് ആദ്യമാണ്. ലോക മാർക്കറ്റിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിമരുന്നാണ് ഇത്.പ്രതി മാജിക്‌ മഷ്‌റൂം ഫാം ബാംഗ്ലൂരിൽ നടത്തുന്നുണ്ടെന്നാണ് എക്സൈസ് സംശയിക്കുന്നത്.സ്വന്തമായി മാജിക് മഷ്‌റൂം നിർമിച്ച് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് വിദേശത്തേക്കും കയറ്റി അയക്കാനായി മംഗലാപുരത്തേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്.

Related Articles

Back to top button