Kozhikode

വടകരയിൽ വീട് കയ്യേറി അക്രമം; ബിജെപി പ്രവർത്തകനും കുടുംബത്തിനും പരിക്ക്

Please complete the required fields.




കോഴിക്കോട് : വടകര ചെമ്മരത്തൂരിൽ വീട് കയ്യേറി അക്രമം നടത്തിയതായി പരാതി . അക്രമത്തിൽ ബിജെപി പ്രവർത്തകനും കുടുംബത്തിനും പരിക്ക്. മേക്കോത്ത്‌മുക്കിൽ ചാകേരിമീത്തൽ ലിബേഷ് (34), അമ്മ കമല (56), ഭാര്യ രശ്മി (22) എന്നിവർക്കും മൂന്നു മാസം പ്രായമായ കുഞ്ഞിനുമാണ് പരിക്കേറ്റത്.

ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം.
ഒരു സംഘം ആളുകൾ അതിക്രമിച്ച് കയറി ലിബേഷിനെ അക്രമിക്കുകയായിരുന്നു. തടയാൻ എത്തിയപ്പോഴാണ് അമ്മക്കും ഭാര്യക്കും പരിക്കേറ്റത്. രശ്മിയുടെ കൈയിൽ നിന്ന് വീണ് കുഞ്ഞിനും പരിക്കേറ്റു.

ലിബേഷിന്റെ നേതൃത്വത്തിൽ ഈ പ്രദേശത്തുകാർക്ക് ഓണക്കോടി വിതരണം ചെയ്തിരുന്നു. ഇതിന്റെ പേരിലാണ് അക്രമമെന്നും സിപിഎമ്മുകാരാണ് ഇതിനു പിന്നിലെന്നുമാണ് പരാതി. വടകര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button