
കോഴിക്കോട് : ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് ആശ്വാസമേകാൻ കാർട്ടൂൺ ക്ലബ്ബ് ഓഫ് കേരളയും സംസ്കാരവേദിയുംചേർന്ന് ‘വരസാന്ത്വനം’ പരിപാടി നടത്തി. പരിപാടിക്കെത്തുന്ന ആളുകളുടെ കാരിക്കേച്ചർ വരച്ചുനൽകി. ആളുകൾ നൽകുന്ന സംഭാവന സ്വരൂപിച്ച സംഖ്യയും സംസ്കാരവേദി സ്വരൂപിച്ച സംഖ്യയുംചേർത്ത് 24-ന് വയനാട്ടിൽ നടക്കുന്ന ചടങ്ങിൽ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും.
ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ നടന്ന പരിപാടി സാമൂഹിക ചിത്രകാരനും പാഠപുസ്തകങ്ങളിൽ സ്കെച്ചുകൾ വരയ്ക്കുന്ന കലാകാരനുമായ ഷൈജു കെ. മാലൂർ ഉദ്ഘാടനംചെയ്തു. സംസ്കാരവേദി സംസ്ഥാനപ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ അധ്യക്ഷനായി. മേഖലാസെക്രട്ടറി വടയക്കണ്ടി നാരായണൻ, പ്രോഗ്രാം കൺവീനർ ബിനോയ് മട്ടന്നൂർ, ഗീവർഗീസ് കുളത്തിനാൽ തുടങ്ങിയവർ സംസാരിച്ചു. കാർട്ടൂൺ ക്ലബ്ബ് ഓഫ് കേരള അംഗങ്ങളായ ഹസൻ കോട്ടപറമ്പിൽ, ബഷീർ കിഴിശ്ശേരി നൗഷാദ് വെള്ളലശ്ശേരി, സിഗ്‌നി ദേവരാജ് തുടങ്ങിയവർ നേതൃത്വംനൽകി.





