Kannur

കണ്ണൂരിൽ മദ്രസ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം; ഇസ്തിരിപ്പെട്ടി ചൂടാക്കി ശരീരം പൊള്ളിച്ചു, കേസെടുത്ത് പൊലീസ്

Please complete the required fields.




കണ്ണൂർ : കണ്ണൂരിൽ മദ്രസ പഠനത്തിന് പോയ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. കണ്ണൂർ കൂത്തുപറമ്പിലെ മത പഠനശാലയിൽ വെച്ചാണ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനമേറ്റത്.വിഴിഞ്ഞം സ്വദേശി അജ്മൽഖാനാണ് ക്രൂര പീഡനത്തിനിരയായത്. മദ്രസ അധ്യാപകൻ ഉമയൂർ അഷറഫി എന്നയാൾക്ക് എതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.ചൂരൽ കൊണ്ട് മൃഗീയമായി അടിക്കുകയും ഇസ്തിരിപ്പെട്ടി ചൂടാക്കി ശരീരത്തിന്റെ പുറം ഭാഗത്ത് പൊള്ളിക്കുകയും ചെയ്തു.

മർദ്ദനമേറ്റ വിദ്യാർത്ഥി വിഴിഞ്ഞം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ വിഴിഞ്ഞം പൊലീസ് കേസെടുത്തിട്ടുണ്ട്.

Related Articles

Back to top button