Kozhikode

നാദാപുരം വളയത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ

Please complete the required fields.




വളയം: വളയത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ. പാനൂർ ചെറ്റക്കണ്ടി സ്വദേശി അർജുനാണ് പിടിയിലായത്. ഇയാളിൽ നിന്ന് നാല് ഗ്രാം എം ഡി എം എ പോലീസ് കണ്ടെത്തി. ചെറ്റക്കണ്ടി പാലത്തിന് സമീപം വളയം പോലിസ് ഇന്നലെ വൈകുന്നേരം നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്.

ഇയാൾ എം ഡി എം എ വില്പന നടത്താൻ കൊണ്ടുപോകുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. പ്രതി സഞ്ചരിച്ച സ്‌കൂട്ടർ പോലിസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വൈകാതെ കോടതിയിൽ ഹാജരാക്കും. മയക്കുമരുന്ന് കടത്ത് വർധിക്കുന്ന സാഹചര്യങ്ങളിൽ വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് പോലിസ് അറിയിച്ചു.

Related Articles

Back to top button