Kozhikode

ജാനകിക്കാട് വനമേഖലയിൽ അപൂർവ ഇനം പക്ഷിയെ കണ്ടെത്തി

Please complete the required fields.




കോഴിക്കോട് : കുറ്റ്യാടി ജാനകിക്കാട് ഇക്കോ ടൂറിസം മേഖലയിൽ അപൂർവ ഇനം പക്ഷിയെ കണ്ടെത്തി. ഗവേഷണ വിദ്യാർഥിയായ അസീം ദിൽഷാദും പക്ഷി നിരീക്ഷകനായ സുധീഷുമാണ് ബ്ലാക്ക് ബാസ (Black Baza – Aviceda leuphotes) എന്ന അപൂർവമായ കിളിക്കൊറ്റിയെ കണ്ടെത്തിയത്. പ്രധാനമായും ദക്ഷിണേഷ്യൻ വനപ്രദേശങ്ങളിൽ കണ്ടുവരുന്ന ഈ പക്ഷി മഴക്കാടുകളിലും വൃക്ഷവിതാനങ്ങളിലും വസിക്കുന്നവയാണ്. ചെറിയ തോതിലുള്ള പ്രാദേശിക കുടിയേറ്റ സ്വഭാവമുള്ള ഇവയെ കേരളത്തിലെ ചില ഇടങ്ങളിൽ വേനൽക്കാലത്ത് അപൂർവമായി കാണാം.

ജാനകിക്കാട് വനമേഖലയിൽ ബ്ലാക്ക് ബാസയെ കണ്ടെത്തിയ വിവരം പക്ഷിനിരീക്ഷകരുടെ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. കോഴിക്കോട് ഫാറൂഖ് കോളജിൽ ഗവേഷണ വിദ്യാർഥിയാണ് അസീം ദിൽഷാദ്. ജാനകിക്കാട് ഇക്കോ ടൂറിസം ഗൈഡും പക്ഷി നിരീക്ഷകനുമാണ് സുധീഷ്. ഗവേഷണത്തിന്റെ ഭാഗമായുള്ള നിരീക്ഷണത്തിനിടയിലാണ് അപൂർവ ഇനം പക്ഷിയെ കണ്ടെത്തിയത്.

Related Articles

Back to top button