Thiruvananthapuram
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണു; വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരുക്ക്

ഓടികൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ച് വീണ് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരുക്ക്. നെയ്യാറ്റിന്‍കര അരങ്ക മുകള്‍ സ്വദേശി മന്യയ്ക്കാണ് പരുക്കേറ്റത്.
വിദ്യാര്‍ത്ഥിനി ഗുരുതര പരിക്കുകളോടെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
പാറശാല വനിതാ ഐടിഐയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് മന്യ. ബുധനാഴ്ച നെയ്യാറ്റിന്‍കര ടിബി ജംഗ്ഷന് സമീപത്ത് വച്ചാണ് കളിയിക്കാവിള ബസില്‍ നിന്നു മന്യ തെറിച്ച് വീണത്.





