Kannur

കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മോചിപ്പിച്ച പോലീസുകാരനെതിരേ അന്വേഷണം

Please complete the required fields.




കണ്ണൂർ:കമ്മിഷണർ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചതിന് കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മോചിപ്പിച്ച പോലീസുകാരനെതിരേ അന്വേഷണം ആരംഭിച്ചു.
ടൗൺപോലീസ് സ്റ്റേഷനിലെ പോലീസുകാരനെതിരേയാണ് അന്വേഷണം.കസ്റ്റഡിയിലെടുത്തവരെ പോലീസ് വാഹനത്തിൽ എ.ആർ. ക്യാമ്പിലെത്തിച്ച് ടൗൺ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ യൂത്ത്കോൺഗ്രസ് പ്രവർത്തകനെ മോചിപ്പിച്ചെന്നാണ് പരാതി.

അക്കാര്യം കൂടെയുണ്ടായിരുന്ന മറ്റ് പോലീസുകാർ റിപ്പോർട്ട് ചെയ്തതോടെയാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷിച്ച്‌ റിപ്പോർട്ട് നൽകിയത്.മുൻപ് രണ്ടുതവണ നടപടിയ്ക്ക് വിധേയനായിട്ടുള്ളയാളാണ് പോലീസുകാരനെന്ന് റിപ്പോർട്ടിലുണ്ട്.

Related Articles

Back to top button