തൃശൂർ: എച്ച്1 എൻ1 പനി ബാധിച്ച് സ്ത്രീ മരിച്ചു. എറവ് ആറാംകല്ല് സ്വദേശി മീനയാണ് (62) മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
രണ്ടാം തീയതിയാണ് പനി കൂടുതലായതിനെ തുടർന്ന് മീനയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് തീവ്രപരിചരണത്തിലായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് എച്ച്1 എൻ1 പനി സ്ഥിരീകരിച്ചത്.