Kollam

വള്ളി ഇല പറിക്കാൻ പോയപ്പോൾ കാൽ വഴുതി പൊട്ടകിണറ്റിൽ വീണു, നിലവിളിച്ചെങ്കിലും ആരും കേട്ടില്ല; വീട്ടമ്മയ്ക്ക് രക്ഷയായി ഫയർഫോഴ്‌സ്

Please complete the required fields.




കൊല്ലം: കൊട്ടാരക്കരയിൽ കാണാതായ വീട്ടമ്മയെ ഉഗ്രൻകുന്നിലെ പൊട്ടകിണറ്റിൽ കണ്ടെത്തി. യമുന (54)നെയാണ് ഇന്നലെ രാവിലെ കിണറ്റിൽ വീണത്. മരുന്നുണ്ടാക്കാനുള്ള വള്ളി ഇല പറിക്കാൻ പോയപ്പോൾ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു, നിലവിളിച്ചെങ്കിലും ആൾ താമസമില്ലാത്ത പ്രദേശമായതിനാൽ ആരും കേട്ടില്ല.

കുടുംബം നടത്തിയ തെരച്ചിലിൽ പൊട്ടക്കിണറ്റിന് സമീപം യമുന സഞ്ചരിച്ച സ്കൂട്ടർ കണ്ടെത്തിയതാണ് നിർണായകമായത്. വിശദമായ പരിശോധനയിൽ രാത്രി 11 മണിയോടെ കിണറ്റിനുള്ളിൽ യമുനയെ കണ്ടെത്തുകയായിരുന്നു. ഫയർഫോഴ്‌സ് എത്തി വീട്ടമ്മയെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button