Kozhikode

കുളത്തിൽ വീണ മല മാനിനെ വനപാലകർ രക്ഷപ്പെടുത്തി പുതുപ്പാടി മേഖലയിലെ കാട്ടിൽ വിട്ടയച്ചു

Please complete the required fields.




കോഴിക്കോട്: കാടിറങ്ങിയ മലമാൻ നാട്ടിൽ ഓടിച്ചാടി നടക്കവേ കുളത്തിൽ വീണു.
ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂർ അമ്മത്തൂർ സ്കൂളിന് സമീപം റിനീഷിൻ്റെ വീട്ടിലെ കുളത്തിലാണ് മാൻ വീണത്. വലിയ ശബ്ദമുണ്ടാക്കി ഓടിക്കളിക്കുന്നതിനിടയിലാണ് കുളത്തിൽ വീണത്. മാനിനെ കാണാൻ നാട്ടുകാരും, വിദ്യാർത്ഥികളുമായി അധ്യാപകരുമെത്തി.

പലവട്ടം ശ്രമിച്ചിട്ടും കുളത്തിൽ നിന്നും കരക്ക് കയറാൻ സാധിക്കാതിരുന്ന മാനിനെ പിന്നീട് താമരശ്ശേരിയിൽ നിന്നുമെത്തിയ ഫോറസ്റ്റ് ആർ ആർ ട്ടി അംഗങ്ങൾ രക്ഷപ്പെടുത്തിയ ശേഷം പുതുപ്പാടി മേഖലയിലെ കാട്ടിലേക്ക് തുറന്നു വിട്ടു.

Related Articles

Leave a Reply

Back to top button